ബലാല്‍സംഗക്കേസ്; ബിജെപി മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദ് അറസ്റ്റില്‍
ബലാല്സംഗക്കേസില് ബിജെപി നേതാവും മുന് കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍.
Sep 20, 2019, 10:36 IST
| 
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ബിജെപി നേതാവും മുന് കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഇയാളുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് നടത്തുന്ന ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് 73 കാരനായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലായിരുന്ന ചിന്മയാനന്ദിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്ന വീഡിയോകളും യുവതി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഒളിക്യാമറയില്‍ ചിത്രീകരിച്ച 43 വീഡിയോകളാണ് നല്‍കിയത്.