ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി; വീഡിയോ

ഇന്ത്യയിലെ ക്രിസ്ത്യാനികള് സ്വാതന്ത്ര്യ സമരത്തില് പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി ഗോപാല് ഷെട്ടി. ഇന്ത്യയിലെ ക്രിസ്ത്യാനികള് എല്ലാവരും ബ്രിട്ടീഷുകാരാണെന്നും അവര് സ്വാതന്ത്ര്യ സമരത്തില് പങ്കെടുത്തിട്ടില്ലെന്നും ഷെട്ടി പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളുമാണ് സ്വാതന്ത്ര്യ സമരത്തില് ഏറ്റവും കൂടുതല് പങ്കുവഹിച്ചതെന്നാണ് ഷെട്ടി പ്രസംഗത്തില് പറഞ്ഞത്.
 | 

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി; വീഡിയോ

മുംബൈ: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി ഗോപാല്‍ ഷെട്ടി. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ എല്ലാവരും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഷെട്ടി പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളുമാണ് സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതെന്നാണ് ഷെട്ടി പ്രസംഗത്തില്‍ പറഞ്ഞത്.

ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പറഞ്ഞ ഷെട്ടി, ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യ സമരത്തില്‍ അണി നിരന്നതെന്ന് പറഞ്ഞു. മുംബൈ മാലാഡില്‍ നടന്ന പരിപാടിയിലായിരുന്നു ഷെട്ടി വിവാദത്തിന് തുടക്കമിട്ടത്.

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം ഷെട്ടിക്കെതിരെ രംഗത്തെത്തി. ഷെട്ടിക്ക് ചരിത്രം അറിയില്ല, അല്ലെങ്കില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.