സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടിക്കെതിരെ നല്കിയ ഹര്ജി കോണ്ഗ്രസ് പിന്വലിച്ചു. പ്രതാപ് സിങ് ബാജ്വ, അമി ഹര്ഷദ്രയ യജ്നിക് എന്നിവരാണ് രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നാരോപിച്ചു സുപ്രീം കോടതിയെ സമീപിച്ചത്.
 | 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. പ്രതാപ് സിങ് ബാജ്വ, അമി ഹര്‍ഷദ്രയ യജ്‌നിക് എന്നിവരാണ് രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നാരോപിച്ചു സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാക്കാത്തതാണു പിന്‍വലിക്കാന്‍ കാരണമെന്നു അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. കുറ്റവിചാരണയ്ക്കായുള്ള നോട്ടിസിന് ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ മാത്രമാണു സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി ചൊവ്വാഴ്ച രാവിലെ തങ്ങളുടെ ബെഞ്ചില്‍ പരാമര്‍ശിക്കാന്‍ ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ െബഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജി അതേസമയത്തുതന്നെ പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.