ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കിട്ടിയില്ല; വിശദീകരണം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഉന്നാവോയില് ബലാല്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ ബന്ധുക്കളുടെ കത്ത് ലഭിക്കാന് വൈകുന്നതില് വിശദീകരണം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയി.
 | 
ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കിട്ടിയില്ല; വിശദീകരണം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ലഖ്‌നൗ: ഉന്നാവോയില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കത്ത് ലഭിക്കാന്‍ വൈകുന്നതില്‍ വിശദീകരണം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. ബലാല്‍സംഗക്കേസിലെ പ്രതിയായ എംഎല്‍എയുടെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 12ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കത്ത് സംബന്ധിച്ച് ചൊവ്വാഴ്ച വാര്‍ത്തകളും പുറത്തു വന്നിരുന്നു. കത്തയച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയും പെണ്‍കുട്ടിക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. കത്ത് തനിക്ക് എന്തുകൊണ്ടാണ് ലഭിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി രജിസ്ട്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബലാല്‍സംഗക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കത്തില്‍ പറയുന്നു. ഇതി് പിന്നാലെ പോലീസിനും ഇവര്‍ പരാതി നല്‍കിയിരുന്നു.

ജൂലൈ 7നും 8നും കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ജൂലൈ 12ന് അയച്ച കത്ത് 30-ാം തിയതി ഉച്ചയായിട്ടും ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല. കേസില്‍ നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് മുമ്പ് പെണ്‍കുട്ടി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു.