കര്‍ണാടകയില്‍ സൈനിക സ്‌കൂളില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

കര്ണാടകയില് സൈനിക സ്കൂളില് വിദ്യാര്ത്ഥി കൊല്ലപ്പെട്ട നിലയില്. കുടകിലെ സൈനിക സ്കൂളിന്റെ വാഷ്റൂമിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. അബോധാവസ്ഥയില് കണ്ട വിദ്യാര്ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു തന്നെ മരിച്ചിരുന്നു എന്നാണ് ആശുപത്രിയധികൃതര് അറിയിച്ചത്.
 | 

കര്‍ണാടകയില്‍ സൈനിക സ്‌കൂളില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

ബംഗളൂരു: കര്‍ണാടകയില്‍ സൈനിക സ്‌കൂളില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍. കുടകിലെ സൈനിക സ്‌കൂളിന്റെ വാഷ്‌റൂമിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു തന്നെ മരിച്ചിരുന്നു എന്നാണ് ആശുപത്രിയധികൃതര്‍ അറിയിച്ചത്.

സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പളും നാല് അധ്യാപകരും നിരീക്ഷണത്തിലാണ്. സ്‌കൂളിലെ ഹോക്കി പരിശീലകന്റെ മകനാണ് കുട്ടി. കുറച്ചു ദിവസം മുന്‍പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ വൈസ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. അതേസമയം അച്ചടക്കമില്ലാത്തതിനാല്‍ കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വഡോദരയില്‍ ഒമ്പതാം ക്ലാസുകാരനെ വാഷ്‌റൂമില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേ സ്‌കൂളിലെ പത്താം ക്ലാസുകാരനായിരുന്നു കൊല നടത്തിയത്.