50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി

1968ല് ഹിമാലയത്തില് തകര്ന്ന് വീണ ഇന്ത്യന് വ്യോമസേനയുടെ എഎന്-12 വിമാനത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി. ധാക്ക മേഖലയില് പര്യവേഷണം നടത്തുന്ന പര്വതാരോഹകരുടെ ഒരു സംഘമാണ് സൈനികന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള് കണ്ടെത്തിയ മൃതദേഹം സൈനികനായിരുന്ന ബേലി റാമിന്റേതാണെന്ന് വ്യോമസേനാ വൃത്തങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്.
 | 

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി

ഉത്തരകാശി: 1968ല്‍ ഹിമാലയത്തില്‍ തകര്‍ന്ന് വീണ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-12 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി. ധാക്ക മേഖലയില്‍ പര്യവേഷണം നടത്തുന്ന പര്‍വതാരോഹകരുടെ ഒരു സംഘമാണ് സൈനികന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം സൈനികനായിരുന്ന ബേലി റാമിന്റേതാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

1968 ഫെബ്രുവരി ഏഴിനാണ് ചണ്ഡിഗഢില്‍ നിന്ന് ലേയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-12 വിമാനം കാണാതായത്. 102 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. അപകടം നടന്ന് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ ധാക്കയില്‍ നിന്ന് വിമാനത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. വിമാനത്തിനായി വലിയ തെരെച്ചില്‍ നടന്നെങ്കിലും മറ്റു ഭാഗങ്ങള്‍ കണ്ടെത്താനായില്ല.

സമുദ്രനിരപ്പില്‍ നിന്ന് 6,200 മീറ്റര്‍ ഉയരത്തിലാണ് ഈ പര്‍വതശിഖത്തില്‍ നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതിന് ഏതാനും മീറ്ററകലെ നിന്നാണ് മൃതദേഹം കിട്ടിയത്. സൈനികന്റെ ബന്ധുക്കളെ കണ്ടെത്താനായിരിക്കും ഇനി സര്‍ക്കാര്‍ ശ്രമിക്കുക.