പൗരത്വ നിയമ ഭേദഗതിയില്‍ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യന്ത്രി

പൗരത്വ നിയമ ഭേദഗതിയില് മുഖ്യമന്ത്രി രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ യോഗം വിളിച്ചു.
 | 
പൗരത്വ നിയമ ഭേദഗതിയില്‍ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രി രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ യോഗം വിളിച്ചു. നിയമ ഭേദഗതി ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് യോഗമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാഷ്ട്രീയ-മത-സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് യോജിച്ച സത്യഗ്രഹം സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നു വരണം. ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.