വിമാനാത്രയ്ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചു; യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

വിമാന യാത്രികര്ക്ക് കേന്ദ്രസര്ക്കാര് പെരുമാറ്റച്ചട്ടങ്ങള് പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. ചട്ടങ്ങള് ഇന്നു മുതല് പ്രാബല്യത്തിലാകുമെന്ന് മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ചട്ടങ്ങള് ഏര്പ്പെടുത്തിയത്.
 | 

വിമാനാത്രയ്ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചു; യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്.

വാക്കുകള്‍ പരുഷമായി ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. ശാരീരികമായി ആക്രമിക്കുന്നവര്‍ക്ക് ആറ് മാസമാണ് വിലക്ക്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്കോ ആജീവനാന്ത വിമാന യാത്രാവിലക്കോ ലഭിക്കും.

സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് വ്യോമായന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിനു ശേഷം ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.