മിസോറാമില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്കും പരാജയം

മിസോറാമില് തിരിച്ചു വരവ് നടത്തിയ മിസോറാം നാഷണല് ഫ്രണ്ടിന്റെ തേരോട്ടത്തില് കോണ്ഗ്രസിന്റെ മുഖ്യമന്ത്രിയും തോറ്റു. ഇപ്പോള് ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്ഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായ ലാല് തന്വാലയാണ് തോറ്റത്. ചമ്പായി സൗത്ത് മണ്ഡലത്തില് എംഎന്എഫ് സ്ഥാനാര്ത്ഥി ടി.ജെ ലാല്നുത്ലുന്ഗയോടാണ് തന്വാല പരാജയപ്പെട്ടു.
 | 
മിസോറാമില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്കും പരാജയം

ഐസോള്‍: മിസോറാമില്‍ തിരിച്ചു വരവ് നടത്തിയ മിസോറാം നാഷണല്‍ ഫ്രണ്ടിന്റെ തേരോട്ടത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും തോറ്റു. ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായ ലാല്‍ തന്‍വാലയാണ് തോറ്റത്. ചമ്പായി സൗത്ത് മണ്ഡലത്തില്‍ എംഎന്‍എഫ് സ്ഥാനാര്‍ത്ഥി ടി.ജെ ലാല്‍നുത്ലുന്‍ഗയോടാണ് തന്‍വാല പരാജയപ്പെട്ടു.

രണ്ടു സീറ്റുകളില്‍ നിന്നാണ് തന്‍വാല മത്സരിച്ചത്. രണ്ടാമത്തെ മണ്ഡലമായ സെര്‍ച്ചിപ്പിലും അദ്ദേഹം പിന്നിലാണെന്നാണ് വിവരം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സെര്‍ച്ചിപ്പില്‍ നിന്നും 734 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം വിജയിച്ചത്.

1984 മുതല്‍ 1986 വരേയും 1989 മുതല്‍ 1998 വരേയും മിസോറാമില്‍ മുഖ്യമന്ത്രിയായത് ഇദ്ദേഹമായിരുന്നു. 2013ലും തന്‍വാല തന്നെ മുഖ്യമന്ത്രിയായി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 25 സീറ്റില്‍ മുന്നേറുകയാണ്.