നയതന്ത്ര ഇടപെടല്‍ ഫലം കണ്ടു; കാമന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാന്‍ നാളെ മോചിപ്പിക്കും

വ്യോമസേനയുടെ വിങ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാന് പാകിസ്ഥാന് മോചിപ്പിക്കും. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ അഭിനന്ദന് വര്ദ്ധമാനെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന് ഖാന് അറിയിച്ചത്. പൈലറ്റിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും ഇന്ത്യ പാകിസ്ഥാനെ നേരത്തെ അറിയിച്ചിരുന്നു. പൈലറ്റിന്റെ മോചനത്തിന് കാരണമായത് ഇന്ത്യ അന്താരാഷ്ട്ര തലത്തില് നടത്തിയ ഇടപെടാണ് എന്നാണ് സൂചന.
 | 
നയതന്ത്ര ഇടപെടല്‍ ഫലം കണ്ടു; കാമന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാന്‍ നാളെ മോചിപ്പിക്കും

ഇസ്ലാമാബാദ്: വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്‍ മോചിപ്പിക്കും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ അഭിനന്ദന്‍ വര്‍ദ്ധമാനെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചത്. പൈലറ്റിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും ഇന്ത്യ പാകിസ്ഥാനെ നേരത്തെ അറിയിച്ചിരുന്നു. പൈലറ്റിന്റെ മോചനത്തിന് കാരണമായത് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ഇടപെടാണ് എന്നാണ് സൂചന.

പൈലറ്റിനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ഖുറേഷി പറഞ്ഞു. പിന്നാലെ ഇന്ത്യന്‍ പൈലറ്റിനെ യുദ്ധകുറ്റവാളി എന്ന നിലയില്‍ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ രണ്ട് ദിവസത്തുള്ളില്‍ തീരുമാനമെടുക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലും അറിയിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീഴുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറം തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും അഭിനന്ദന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. എന്നാല്‍ നിലത്തിറങ്ങിയ ഉടന്‍ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു