രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നു!; മൂര്‍ച്ഛ കുറഞ്ഞ് മോഡി-ഷാ കൂട്ടുക്കെട്ട്

ദേശീയ രാഷ്ട്രീയത്തില് രാഹുല് ഗാന്ധിയുടെ സ്ഥാനമുറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും. ഹിന്ദുത്വ മനോഭാവം വെച്ചു പുലര്ത്തുന്ന രണ്ട് നിര്ണായക സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില് ഈ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില് നിര്ണായക സ്വാധീനമുള്ളവയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനല് മത്സരത്തില് കോണ്ഗ്രസ് നടത്തിയിരിക്കുന്ന മുന്നേറ്റം കേന്ദ്ര സര്ക്കാരിനെയും ബി.ജെ.പിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
 | 
രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നു!; മൂര്‍ച്ഛ കുറഞ്ഞ് മോഡി-ഷാ കൂട്ടുക്കെട്ട്

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനമുറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും. ഹിന്ദുത്വ മനോഭാവം വെച്ചു പുലര്‍ത്തുന്ന രണ്ട് നിര്‍ണായക സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില്‍ നിര്‍ണായക സ്വാധീനമുള്ളവയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്ന മുന്നേറ്റം കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി അമിത് ഷാ-മോഡി കൂട്ടുകെട്ടിന്റെ പ്രഭാവം അവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന് കര്‍ണാടകത്തില്‍ തിരിച്ചടിയേറ്റു. പിന്നാലെ നടന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ വരികയുമാണ്. ഇതോടെ ദേശീയ നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയം കാണുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. 2019ല്‍ വീണ്ടുമൊരു മഹാസഖ്യം ബി.ജെ.പിക്കെതിരെ രൂപം കൊള്ളുമെന്നതിന്റെ സൂചന കൂടി രാഹുല്‍ നല്‍കുന്നുണ്ട്. ഇന്നലെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രാദേശിക പാര്‍ട്ടികളെ സഖ്യം ചേര്‍ത്ത് ബി.ജെ.പി കോട്ടകളെ തിരിച്ചു പിടിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന്റെ പ്രതിഫലനമാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. രാജസ്ഥാനിലും മധ്യപ്രദേശിലും വന്‍ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തകര്‍ച്ചയുടെ വക്കില്‍ നിന്ന് നിര്‍ണായക നീക്കങ്ങളിലൂടെ രാഹുല്‍ പാര്‍ട്ടിയെ വീണ്ടും സജീവമാക്കുകയാണ്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് തിരിച്ചടിയേറ്റെങ്കിലും ഇവിടെ വിജയിച്ചിരിക്കുന്ന പ്രദേശിക പാര്‍ട്ടികള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ 2019ല്‍ ബി.ജെ.പിക്ക് വലിയ ആഘാതമാകും. രാജസ്ഥാനില്‍ മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. തെലങ്കാനയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്. തെലങ്കാനയിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍ അത്രകണ്ട് ഫലിച്ചില്ലെങ്കില്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.