മമതയ്‌ക്കോ മായവതിക്കോ പ്രധാനമന്ത്രി പദം നല്‍കുന്നതില്‍ വിരോധമില്ല; ബിജെപിയെ തകര്‍ക്കാന്‍ കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്

2019 തെരെഞ്ഞെടുപ്പില് ബിജെപിയെ തകര്ക്കാന് കോണ്ഗ്രസ് കരുനീക്കങ്ങള് ശക്തമാക്കുന്നു. തൃണമൂല് കോണ്ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്ജിക്കോ ബി.എസ്.പി അധ്യക്ഷ മായാവതിക്കോ പ്രധാനമന്ത്രി പദം നല്കുന്നതില് വിരോധമില്ലെന്ന് കോണ്ഗ്രസ് നേതൃത്വം അറിയിച്ചതായാണ് പുതിയ റിപ്പോര്ട്ടുകള്. ഇതോടെ വിശാല സഖ്യം രൂപപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
 | 

മമതയ്‌ക്കോ മായവതിക്കോ പ്രധാനമന്ത്രി പദം നല്‍കുന്നതില്‍ വിരോധമില്ല; ബിജെപിയെ തകര്‍ക്കാന്‍ കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2019 തെരെഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ശക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിക്കോ ബി.എസ്.പി അധ്യക്ഷ മായാവതിക്കോ പ്രധാനമന്ത്രി പദം നല്‍കുന്നതില്‍ വിരോധമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ വിശാല സഖ്യം രൂപപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഒരോ സംസ്ഥാനങ്ങളിലെയും പ്രദേശിക സഖ്യങ്ങള്‍ രൂപികരിച്ച് ബിജെപിയെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സോണിയ ഗാന്ധി പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പിയില്‍ നിന്നൊഴികെ മറ്റ് ഏതു പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി വരുന്നതില്‍ വിരോധമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷം വിശാലസഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് സജീവമാക്കിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജി, തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി തുടങ്ങിയവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി കഴിഞ്ഞു.