ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ നീക്കം; കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയിലേക്ക്

കര്ണാടക നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന് അംഗത്തെ നാമനിര്ദേശം ചെയ്യാനുള്ള കര്ണാടക ഗവര്ണറുടെ നീക്കത്തിനെതിരെ കോണ്ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചു. ഹര്ജി വെള്ളിയാഴ്ച പരിഗണിക്കും. യെദിയൂരപ്പയെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിച്ച ഗവര്ണറുടെ നടപടിക്കെതിരെ കോണ്ഗ്രസ് നല്കിയ ഹര്ജിയും വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ആംഗ്ലോ ഇന്ത്യന് അംഗത്തെ നാമമിര്ദേശം ചെയ്യുകയാണ് പതിവ്.
 | 

ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ നീക്കം; കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാനുള്ള കര്‍ണാടക ഗവര്‍ണറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമമിര്‍ദേശം ചെയ്യുകയാണ് പതിവ്.

നിലവില്‍ കേവല ഭൂരിപക്ഷമില്ലാത്ത യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അംഗബലം കൂട്ടാന്‍ ഈ നടപടിയിലൂടെ കഴിയുമെന്നതിനാലാണ് കോണ്‍ഗ്രസും ജെഡിഎസും പുതിയ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമീപിച്ചിട്ടും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന വാദമുയര്‍ന്നിരുന്നു.