ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കില്ല; സര്‍ക്കാര്‍ രൂപികരിക്കാനുറച്ച് കോണ്‍ഗ്രസ്

കര്ണാടകയില് അധികാരം പിടിക്കാനുറച്ച് കോണ്ഗ്രസ്-ജെഡിഎസ് സഖ്യം. എംഎല്.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള് ഫലം കാണില്ലെന്നും എല്ലാ എം എല് എമാരും ഒപ്പമുണ്ടെന്നും ആരെയും നഷ്ടപ്പെട്ടില്ലെന്നും കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സര്ക്കാര് രൂപവത്കരിക്കാന് സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എംഎല്എമാരെ എന്ത് വിലകൊടുത്തും സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള് ബിജെപി നടത്തുമെന്ന് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാക്കള് മുന്നറിയിപ്പ് നല്കിയിരുന്നു.
 | 

ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കില്ല; സര്‍ക്കാര്‍ രൂപികരിക്കാനുറച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം പിടിക്കാനുറച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. എംഎല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ ഫലം കാണില്ലെന്നും എല്ലാ എം എല്‍ എമാരും ഒപ്പമുണ്ടെന്നും ആരെയും നഷ്ടപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരെ എന്ത് വിലകൊടുത്തും സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ രൂപികരിക്കാന്‍ ആരെ ക്ഷണിക്കണമെന്ന് സംബന്ധിച്ച തീരുമാനം ഗവര്‍ണര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതേസമയം ഗവര്‍ണര്‍ പക്ഷം പിടിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിക്ക് (ബി ജെ പി -104)സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ല. ഞങ്ങള്‍ക്ക് (കോണ്‍ഗ്രസിനും ജെ ഡി എസിനും) 117 സീറ്റുണ്ട്. ഭരണഘടന സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് അത് നശിപ്പിക്കാന്‍ കഴിയുമൊയെന്നും ഗുലാം നബി ചോദിച്ചു.

കേവല ഭൂരിപക്ഷത്തിനായി 8 സീറ്റുകള്‍ കൂടി ബിജെപിക്ക് വേണം. ജെഡിഎസിന്റെയോ കോണ്‍ഗ്രസിന്റെയോ എംഎല്‍എമാരുടെ പിന്തുണയില്ലാതെ അതിന് സാധിക്കില്ല. നാടകീയമായ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായിരിക്കും കര്‍ണാടക വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുക. ബി ജെ പി കോണ്‍ഗ്രസ്-ജെഡിഎസ് എം എല്‍ എമാരെ വേട്ടയാടുന്നതായി ഞങ്ങള്‍ക്കറിയാമെന്നും ഒരോ ദിവസം അവരില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും ഐഎന്‍സി നേതാവ് ശിവകുമാര്‍ പറഞ്ഞു.