സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

സിഖ് വിരുദ്ധ കലാപത്തില് കോണ്ഗ്രസ് നേതാവ് സജ്ജന് കുമാറിന് ജീവപര്യന്തം. ഡല്ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. നേരത്തെ സിഖ് കലാപവുമായി ബന്ധപ്പെട്ട് സജ്ജനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല് ജസ്റ്റിസ് എസ്. മുരളീധര്, വിനോദ് ഗോയല് എന്നിവരടങ്ങിയ ബെഞ്ച് കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി.
 | 
സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നേരത്തെ സിഖ് കലാപവുമായി ബന്ധപ്പെട്ട് സജ്ജനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി.

സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്ത് കലാപത്തിലെ ഇരകളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. സി.ബി.ഐയും ഇരകള്‍ക്കൊപ്പം കക്ഷി ചേര്‍ന്നു. നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ സജ്ജന്‍ കുമാര്‍ കലാപത്തില്‍ ഗുരുതരമായ പങ്കുവഹിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിചാരണ കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ വെറുതെ വിട്ടു.

ഇന്ദിരാഗാന്ധി വധത്തിനു ശേഷം നടന്ന കലാപത്തില്‍ 1984 നവംബര്‍ ഒന്നിന് ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ്‌നഗര്‍ മേഖലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്ന കേസിലാണ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ 6 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത്. ഇതില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വന്‍ ഖോഖര്‍, വിരമിച്ച നാവിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഭാഗ്മല്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഗിര്‍ധരി ലാല്‍ എന്നിവര്‍ ഉള്‍പ്പെടും. വിചാരണ കോടതി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കുകയും ഖോഖറിനും ഭാഗ്മലിനും ഗിര്‍ധരി ലാലിനും ജീവപര്യന്തം ശിക്ഷയും മറ്റു രണ്ടുപേര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു.