കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നു! മോഡിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്കി മുന് പ്രധാനമന്ത്രി മന്മോഹന് സിങ്. കോണ്ഗ്രസ് നേതാക്കളെ അപകീര്ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വാക്കുകളാണ് മോഡി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പ്രസംഗങ്ങളിലും ഉപയോഗിക്കുന്നതെന്ന് പരാതിയില് മന്മോഹന് പറയുന്നു.
 | 

കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നു! മോഡിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വാക്കുകളാണ് മോഡി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പ്രസംഗങ്ങളിലും ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ മന്‍മോഹന്‍ പറയുന്നു.

ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും അപലപനീയമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ പരാതിയില്‍ മന്‍മോഹന്‍ സിങ് വ്യക്തമാക്കുന്നു. ഇത് മോഡിയാണ്, പരിധിവിട്ടാല്‍ കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും വലിയ വില കൊടുക്കേണ്ടിവരുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഡി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അപലപിക്കപെടേണ്ടതാണെന്നും മനമോഹന്‍ പറയുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടായിരുന്നു മോഡിയുടെ പ്രസംഗങ്ങള്‍.