കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കാണും

കര്ണാടകയില് കോണ്ഗ്രസ്-ജെഡിഎസ് സഖ്യം ഭരണത്തിലേക്ക്. സര്ക്കാര് രൂപീകരിക്കാന് അവകാശവാദമുന്നയിച്ച് ഇന്ന് ഗവര്ണ്ണറെ കാണുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ജെഡിഎസുമായി കൈകോര്ത്ത് മുന്നോട്ടു പോകാന് തീരുമാനിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.
 | 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരണത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഇന്ന് ഗവര്‍ണ്ണറെ കാണുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ജെഡിഎസുമായി കൈകോര്‍ത്ത് മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനാതദള്‍(എസ്)ന് പിന്തുണ നല്‍കാന്‍ എഐസിസി തീരുമാനിച്ചുവെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി.പരമേശ്വര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അപ്രതീക്ഷിതമായ നീക്കം അധികാരത്തിലെത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, ദളിനെ വലയിലാക്കാന്‍ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുമായി ദള്‍ സഖ്യമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധിയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നേതൃത്വം നല്‍കിയത്. എന്തു വിലകൊടുത്തും ബിജെപി അധികാരത്തിലെത്തുന്നത് തടയുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.