പ്രോടേം സ്പീക്കര്‍ നിയമനം; കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

കര്ണാടകയില് ബിജെപി എംഎല്എയെ പ്രോ ടേം സ്പീക്കറായി പ്രഖ്യാപിച്ച ഗവര്ണറുടെ നടപടിക്കെതിരെ കോണ്ഗ്രസ് സുപ്രീം കോടതിയിലേക്ക്. മുതിര്ന്ന എംഎല്എമാരെ മറികടന്ന് കെ.ജി.ബൊപ്പയ്യയെ സ്പീക്കറായി നിയമിച്ചതിലൂടെ ഗവര്ണര് ഭരണഘടനയോട് വീണ്ടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുര്ജേവാല പറഞ്ഞു. സര്ക്കാര് രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്ണര്ക്കെതിരെ മൂന്നാം തവണയാണ് കോണ്ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
 | 

പ്രോടേം സ്പീക്കര്‍ നിയമനം; കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ പ്രോ ടേം സ്പീക്കറായി പ്രഖ്യാപിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. മുതിര്‍ന്ന എംഎല്‍എമാരെ മറികടന്ന് കെ.ജി.ബൊപ്പയ്യയെ സ്പീക്കറായി നിയമിച്ചതിലൂടെ ഗവര്‍ണര്‍ ഭരണഘടനയോട് വീണ്ടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ മൂന്നാം തവണയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെയാണ് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപി എംഎല്‍എയായ ബൊപ്പയ്യയെ സ്പീക്കറായി നിയമിച്ചത്. യെദിയൂരപ്പയെ സഹായിക്കാനാണ് ഈ നിയമനമെന്ന വിമര്‍ശനം നിയമനത്തോടെ ഉയര്‍ന്നിരുന്നു. നാളെ വൈകിട്ട് 4 മണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണമെന്നും അതിനു മുമ്പായി പ്രോടേം സ്പീക്കറെ നിയമിക്കണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ മറവിലാണ് ഗവര്‍ണര്‍ വീണ്ടും ബിജെപി അനുകൂല നടപടിയെടുത്തിരിക്കുന്നത്.