ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില് കോണ്ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മുംബൈ ഘാട്കോപ്പറിലെ അസല്ഫ മെട്രോ സ്റ്റേഷനില് വെച്ചാണ് സംഭവം. കോണ്ഗ്രസ് പ്രവര്ത്തകനായ മനോജ് ദുബെ (45) തിങ്കളാഴ്ച ഉച്ചക്ക് 1.30നാണ് കൊല്ലപ്പെട്ടത്. അക്രമികള് ആരാണെന്ന് തിരിച്ചറിഞ്ഞില്ല.
 | 

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

മുംബൈ: ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുംബൈ ഘാട്‌കോപ്പറിലെ അസല്‍ഫ മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജ് ദുബെ (45) തിങ്കളാഴ്ച ഉച്ചക്ക് 1.30നാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ല.

കുത്തേറ്റ് വീണ മനോജിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ അപലപിക്കുന്നതായും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.