‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയേറ്റര്‍ അടിച്ചു തകര്‍ത്തു

മുന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങിന്റെ ഭരണകാലത്തെ അടിസ്ഥാനപ്പെടുത്തി നിര്മ്മിച്ച ആക്സിഡന്റല് പ്രൈം മിനിസ്റ്റര് എന്ന സിനിമ പ്രദര്ശിപ്പിച്ച തീയേറ്റര് കോണ്ഗ്രസ് പ്രവര്ത്തകര് അടിച്ചുതകര്ത്തു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കൊല്ക്കത്തയിലെ ക്വെസ്റ്റ് മാളിലെ മള്ട്ടിപ്ലക്സ് തിയേറ്ററിലേക്ക് ഇരച്ചെത്തിയ പ്രവര്ത്തകര് തിയേറ്റര് അടിച്ചു തകര്ക്കുകയും സ്ക്രീന് വലിച്ചു കീറുകയും ചെയ്തു.
 | 
‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയേറ്റര്‍ അടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കൊല്‍ക്കത്തയിലെ ക്വെസ്റ്റ് മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ തിയേറ്റര്‍ അടിച്ചു തകര്‍ക്കുകയും സ്‌ക്രീന്‍ വലിച്ചു കീറുകയും ചെയ്തു.

സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് വാസ്തവമല്ലാത്ത കാര്യങ്ങളാണെന്നും മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇതിവൃത്തമെന്നും ആരോപിച്ചായിരുന്നു ആക്രമണം. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്രത്തോളം പ്രതിഷേധമറിയിച്ചാലും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തീയേറ്റര്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തമാക്കിയത്. തുടര്‍ന്ന് തീയേറ്ററിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അക്രമികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമ അവാസ്തവമാണ് പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച സൗത്ത് കൊല്‍ക്കത്തയിലെ ഇന്ദിര സിനിമ ഹാളിനു പുറത്തും നോര്‍ത്ത് ബംഗാള്‍ സിലിഗുരിയിലെ സിനിമ ഹാളിലും പ്രതിഷേധം അരങ്ങേറി.