അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് അമിത് ഷാ

അയോധ്യയില് ഉടന് തന്നെ രാമക്ഷേത്രം നിര്മിക്കുമെന്ന് അമിത് ഷാ. ഉത്തര്പ്രദേശിലെ ഗജ്റൗളയില് നടന്ന റാലിയിലാണ് ബിജെപി ദേശീയാധ്യക്ഷന് ഈ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അയോധ്യ വിഷയം കൂടുതല് സജീവമാക്കാനുള്ള ബിജെപി പദ്ധതിയാണ് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
 | 
അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് അമിത് ഷാ

ലക്‌നൗ: അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ. ഉത്തര്‍പ്രദേശിലെ ഗജ്‌റൗളയില്‍ നടന്ന റാലിയിലാണ് ബിജെപി ദേശീയാധ്യക്ഷന്‍ ഈ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കാനുള്ള ബിജെപി പദ്ധതിയാണ് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഒരു ശക്തനായ നേതാവ് ആവശ്യമാണ്. ആ നേതാവ് ബിജെപിക്കൊപ്പമാണ്. ആ നേതാവാണ് നരേന്ദ്രമോദിയെന്നും റാലിയില്‍ അമിത് ഷാ പറഞ്ഞു. ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ദ്വാരകാപീഠം ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള കര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുമെന്നാണ് സ്വാമി സ്വരൂപാനന്ദ് പറഞ്ഞത്. വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ക്ഷേത്രനിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേര്‍ന്ന സന്യാസി സമ്മേളനത്തില്‍ സ്വരൂപാനന്ദ പറഞ്ഞു.