‘രാജി അല്ലെങ്കില്‍ മരണം’ എന്ന് ഹിസ്ബുള്‍ ഭീഷണി; കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നു

ഹിസ്ബുള് ഭീഷണിയെത്തുടര്ന്ന് കാശ്മീരില് പോലീസ് ഉദ്യോഗസ്ഥര് കൂട്ടമായി രാജിവെക്കുന്നതായി റിപ്പോര്ട്ട്. രാജി, അല്ലെങ്കില് മരണം എന്നാണ് ഭീഷണി. ഇതിനു പിന്നാലെ ഭീകരര് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ സ്പെഷ്യല് പോലീസ് ഓഫീസര്മാര് കൂട്ടത്തോടെ രാജിവെക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
 | 
‘രാജി അല്ലെങ്കില്‍ മരണം’ എന്ന് ഹിസ്ബുള്‍ ഭീഷണി; കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നു
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീഷണിയെത്തുടര്‍ന്ന് കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടമായി രാജിവെക്കുന്നതായി റിപ്പോര്‍ട്ട്. രാജി, അല്ലെങ്കില്‍ മരണം എന്നാണ് ഭീഷണി. ഇതിനു പിന്നാലെ ഭീകരര്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ കൂട്ടത്തോടെ രാജിവെക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോപ്പിയാനില്‍ ഇന്ന് രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കാശ്മീരിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അവരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി വീഡിയോ സന്ദേശം അയച്ചിരുന്നു.
രാജി പ്രഖ്യാപിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആറ് ഉദ്യോഗസ്ഥര്‍ ഇതുവരെ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.