തോക്കുകളുമായി കടന്ന പോലീസുകാരന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു

തോക്കുകളുമായി കടന്ന പോലീസുകാരന് തീവ്രവാദ സംഘടനയില് ചേര്ന്നു. ജമ്മു കാശ്മീരിലെ പി.ഡി.പി എം.എല്.എയുടെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന സ്പെഷ്യല് പോലീസ് ഓഫീസര് ആദില് ബഷീറാണ് നിരോധിത സംഘടനയായ ഹിസ്ബുല് മുജാഹിദീനില് ചേര്ന്നത്. എം.എല്.എയുടെ സുരക്ഷാ ജീവനക്കാരുടെ സര്വീസ് തോക്കുകളുമായി രണ്ട് ദിവസം മുന്പാണ് ആദിലിനെ കാണാതാവുന്നത്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് പോലീസ് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
 | 

തോക്കുകളുമായി കടന്ന പോലീസുകാരന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു

ശ്രീനഗര്‍: തോക്കുകളുമായി കടന്ന പോലീസുകാരന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു. ജമ്മു കാശ്മീരിലെ പി.ഡി.പി എം.എല്‍.എയുടെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആദില്‍ ബഷീറാണ് നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നത്. എം.എല്‍.എയുടെ സുരക്ഷാ ജീവനക്കാരുടെ സര്‍വീസ് തോക്കുകളുമായി രണ്ട് ദിവസം മുന്‍പാണ് ആദിലിനെ കാണാതാവുന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ആദില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുമായി ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹിസ്ബുല്‍ കമാന്‍ഡര്‍ സീനത്തുല്‍ ഇസ്‌ലാമിനൊപ്പം എ.കെ 47 തോക്കുകളുമായിട്ടാണ് ആദില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദിലിനായിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായിട്ടുമാണ് പോലീസ് നല്‍കുന്ന സൂചന.

തോക്കുകളുമായി കടന്ന പോലീസുകാരന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു

ഷോപിയാന്‍ സ്വദേശിയായ ആദില്‍ ഏഴ് എ.കെ 47നും നാല് ഐ.എന്‍.എ.എസ് തോക്കുകളും ഒരു പിസ്റ്റളുമായിട്ടായിരുന്നു സെപ്തംബര്‍ 28ന് എം.എല്‍.എയുടെ ശ്രീനഗറിലെ വീട്ടില്‍ നിന്നും ഒളിച്ചോടിയത്. തീവ്രവാദ ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് ഒളിച്ചോട്ടം. എം.എല്‍.എയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരില്‍ 10 പേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.