അമിത് ഷായുടെ മകനെതിരെ വാര്‍ത്ത നല്‍കുന്നതില്‍ ദി വയറിനുണ്ടായിരുന്ന വിലക്ക് നീക്കി

ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെ മകന് ജയ് അമിത് ഷായെക്കുറിച്ചുള്ള വാര്ത്തകള് നല്കുന്നതിന് ദി വയര് എന്ന വാര്ത്താ വെബ്സൈറ്റിനുണ്ടായിരുന്ന വിലക്ക് നീക്കി. അഹമ്മദാബാദ് സിവില് കോടതിയാണ് വിലക്ക് നീക്കിയത്. അതേ സമയം നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്ശങ്ങള് വാര്ത്തകളില് നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 | 

അമിത് ഷായുടെ മകനെതിരെ വാര്‍ത്ത നല്‍കുന്നതില്‍ ദി വയറിനുണ്ടായിരുന്ന വിലക്ക് നീക്കി

ന്യൂഡല്‍ഹി: ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ദി വയര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റിനുണ്ടായിരുന്ന വിലക്ക് നീക്കി. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് നീക്കിയത്. അതേ സമയം നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജയ് അമിത് ഷായുടെ ബിസിനസ് സംരംഭത്തിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷമുണ്ടായ അവിശ്വസനീയമായ വളച്ചയെക്കുറിച്ചുള്ള വാര്‍ത്തക്ക് ശേഷമാണ് വയറിനെതിരെ വിലക്ക് വന്നത്. ജയ് ഷാ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നടപടിയെടുത്തത് വിവാദമായിരുന്നു. വിലക്കേര്‍പ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വയര്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു. വിവരാവകാശ നിയമത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത തയ്യാറാക്കിയതെന്ന് വ്യക്തമാക്കിയ വയര്‍ അതില്‍ അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും അറിയിച്ചു.

ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത് ഷാ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിദ്ധീകരിച്ചത്. വിലക്ക് ഒരു മാസം കൂടി നീട്ടണമെന്നും ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളി. .