ബിജെപി തമിഴ്‌നാട് അധ്യക്ഷയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

വിവാദങ്ങള് വിട്ടൊഴിയാതെ തമിഴ്നാട് ബി.ജെ.പി ഘടകം. സഹയാത്രികയെ കൈയ്യേറ്റം ചെയ്യാന് ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില് തമിഴ്നാട് ബി.ജെ.പി അധ്യക്ഷ തമിളിസൈ സൗന്ദര്രാജനെതിരെ കേസെടുക്കാന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബര് മൂന്നിനാണ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില് വെച്ച് ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയയെന്ന സഹയാത്രികയെ തമിളിസൈ സൗന്ദര്രാജനും സഹപ്രവര്ത്തകരും ചേര്ന്ന് കൈയ്യേറ്റം ചെയ്യാന് ശ്രമിക്കുകയും അസഭ്യവര്ഷം നടത്തുകയും ചെയ്തത്. സംഭവത്തില് തമിളിസൈയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഫിയയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.
 | 

ബിജെപി തമിഴ്‌നാട് അധ്യക്ഷയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൂത്തുക്കുടി: വിവാദങ്ങള്‍ വിട്ടൊഴിയാതെ തമിഴ്‌നാട് ബി.ജെ.പി ഘടകം. സഹയാത്രികയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ച് ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയയെന്ന സഹയാത്രികയെ തമിളിസൈ സൗന്ദര്‍രാജനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. സംഭവത്തില്‍ തമിളിസൈയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഫിയയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.

വിമാനത്തില്‍ വെച്ച് ബി.ജെ.പി മുര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച സോഫിയയെ തമിളിസൈയുടെ സഹപ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മുദ്രാവാക്യം വിളി ശക്തമാക്കിയ സോഫിയയെ പിന്നീട് തമിളിസൈ അസഭ്യം പറയുകയും മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തമിളിസൈ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സോഫിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിരുപാധികം ജാമ്യത്തില്‍ വിട്ടു.

ആഴ്ച്ചകള്‍ക്ക് മുന്‍പ് തമിളിസൈ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച വയോധികനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇന്ധനവില വര്‍ധിക്കുന്നതിന് കാരണമെന്താണെന്നായിരുന്നു തമിളിസൈയോട് വയോധികന്‍ ചോദിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ ഇയാളെ വലിച്ചിഴച്ച് അപ്പുറത്തേക്ക് മാറ്റിയതിന് ശേഷം മര്‍ദ്ദിച്ച് അവശനാക്കി. സംഭവം വിവാദമായതോടെ തമിളിസൈ വയോധികന്റെ വീട്ടിലെത്തി മാപ്പ് ചോദിച്ചിരുന്നു.