പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ അടുത്ത മാസം മുതല്‍

 | 
covid vaccine
രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം മുതലെന്ന് ഐ.സി.എം.ആര്‍. രണ്ട് വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കാകും വാക്സിന്‍ നല്‍കുക. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്‌സിനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്.

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം മുതലെന്ന് ഐ.സി.എം.ആര്‍. രണ്ട് വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കാകും വാക്സിന്‍ നല്‍കുക. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്‌സിനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. രണ്ടു മൂന്നും ഘട്ട ട്രയലിന്റെ ഫലം അംഗീകരിച്ചാലുടന്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 

സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്‌സ് എന്നീ വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്‌സിന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.

വാക്‌സിന്‍ നല്‍കുന്നതുമായ ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ആരംഭിച്ചെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണമായും സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നും കരുതുന്നു.