ഉത്തര്‍പ്രദേശില്‍ വീണ്ടും പശുഭീകരത; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഉത്തര്പ്രദേശില് പശുഭീകരത വീണ്ടും. പശുമോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ആള്ക്കൂട്ടം തല്ലിക്കൊന്നു. ദുബായില് തയ്യല്ക്കാരനായി ജോലി ചെയ്യുന്ന ഷാറൂഖ് (22) എന്ന യുവാവിനെയാണ് ആള്ക്കൂട്ടം തല്ലിക്കൊന്നത്. ബറേലി ജില്ലയിലെ ഭോലാപൂര് ഹദോലിയ ഗ്രാമത്തിലാണ് സംഭവം.
 | 

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുഭീകരത; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബറേലി: ഉത്തര്‍പ്രദേശില്‍ പശുഭീകരത വീണ്ടും. പശുമോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ദുബായില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന ഷാറൂഖ് (22) എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബറേലി ജില്ലയിലെ ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലാണ് സംഭവം.

ഷാറൂഖും സുഹൃത്തുക്കളും നടന്നുപോകുന്നതിനിടെ കന്നുകാലി മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞു നിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഷാറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ നാലു പേര്‍ പിടിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷാറൂഖിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.