പീഡന പരാതി; പി.കെ ശശിക്കെതിരെ നടപടി ആരംഭിച്ചതായി ബൃന്ദ കാരാട്ട്

ഷൊര്ണൂര് എം.എല്.എ പി.കെ ശശിക്കെതിരെ ഉയര്ന്ന ലൈംഗിക അതിക്രമ പരാതിയില് നടപടി ആരംഭിച്ചതായി സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. പരാതി ലഭിച്ചയുടന് അത് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. പീഡനത്തിന് ഇരയായ പെണ്കുട്ടിക്ക് എല്ലാവിധ പിന്തുണയും നല്കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
 | 

പീഡന പരാതി; പി.കെ ശശിക്കെതിരെ നടപടി ആരംഭിച്ചതായി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ നടപടി ആരംഭിച്ചതായി സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. പരാതി ലഭിച്ചയുടന്‍ അത് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു പി.ബി. അംഗമായ എസ്. രാമചന്ദ്രന്‍പിള്ളയും പി.കെ ശശിക്കെതിരെ നടപടി ആരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ആരായാലും പാര്‍ട്ടി സംരക്ഷണം നല്‍കില്ല. പരാതി മറച്ചുവെച്ചു എന്ന ആരോപണം ശരിയല്ല. ഇരയ്‌ക്കൊപ്പം തന്നെയാണെന്നും എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

പരാതി നല്‍കിയിരിക്കുന്ന യുവതിയോടപ്പം നില്‍ക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ ശശിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടിലാണ്. അതേസമയം ബ്രാഞ്ച് അംഗങ്ങളെയും പ്രദേശിക നേതാക്കളെയും സ്വന്തം പക്ഷത്ത് നിര്‍ത്താനുള്ള ശ്രമത്തിലാണ് ശശി. ചില നേതാക്കളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

യുവതി പരാതി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പ്രദേശിക നേതൃത്വം പരാതിയിന്മേല്‍ നടപടി സ്വീകരിക്കാതിരുന്നതോടെയാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിനെ സമീപിക്കുന്നത്.