മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമര; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെച്ചേക്കും

മുംബൈ: പശ്ചിമ ബംഗാളിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന് താമര. കൂടുതല് കോണ്ഗ്രസ് എം.എല്.എമാര് പാര്ട്ടി വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്ട്ടുകള്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന് പരാജയത്തിന് ശേഷം കോണ്ഗ്രസ് കൂടുതല് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ റിപ്പോര്ട്ടുകള്. മഹാരാഷ്ട്രയിലെ കാര്യങ്ങള് വിലയിരുത്താന് കോണ്ഗ്രസ് ഉന്നതതല യോഗം വിളിച്ചേക്കും. വിഷയത്തില് മുതിര്ന്ന നേതാക്കള് ഇടപെടുമെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര കോണ്ഗ്രസിലെ പ്രമുഖനും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഘെ പാട്ടീല് എംഎല്എ സ്ഥാനം രാജിവച്ചതോടെയാണ് പ്രശ്നങ്ങള് തുടങ്ങുന്നത്. പാര്ട്ടി അവഗണിക്കുന്നതായി വ്യക്തമാക്കിയ നേരത്തെ
 | 
മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമര; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെച്ചേക്കും

മുംബൈ: പശ്ചിമ ബംഗാളിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമര. കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഉന്നതതല യോഗം വിളിച്ചേക്കും. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുമെന്നും സൂചനയുണ്ട്.

മഹാരാഷ്ട്ര കോണ്‍ഗ്രസിലെ പ്രമുഖനും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഘെ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പാര്‍ട്ടി അവഗണിക്കുന്നതായി വ്യക്തമാക്കിയ നേരത്തെ വിഘെ രംഗത്ത് വന്നിരുന്നു. അദ്ദേഹവുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. വിഘെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന.

വിഘെ പാട്ടീലിന് പിന്നാലെ ഒന്‍പത് എംഎല്‍എമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതില്‍ നാല് പേര്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ബിജെപി നീക്കങ്ങള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ നിന്ന് വിഘെ ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാറിനിന്നത് നേരത്തെ വിവാദമായിരുന്നു. പാര്‍ട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രചാരണവേളയില്‍ മാറിനിന്നതെന്ന് വിഘെ പിന്നീട് പ്രതികരിച്ചു.