ഗുജറാത്ത് പ്രളയം; വഡോദരയില്‍ ജനവാസ കേന്ദ്രത്തില്‍ മുതലകള്‍; വീഡിയോ

വഡോദര: ജനവാസ കേന്ദ്രത്തില് പ്രളയജലത്തില് ഒഴുകിയെത്തിയത് മുതലകള്‍. ഗുജറാത്തിലെ വഡോദരയിലെ വിശ്വാമിത്രി നദി കരകവിഞ്ഞ് തെരുവുകളിലൂടെ ഒഴുകിയപ്പോഴാണ് മുതലക്കുഞ്ഞുങ്ങള്‍ വെള്ളത്തിനൊപ്പം എത്തിയത്. ഒരു മുതലക്കുഞ്ഞ് തെരുവുനായയെ പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 6-7 മണിക്കൂറില്‍ 20 ഇഞ്ചോളം മഴയാണ് ഈ പ്രദേശത്ത് പെയ്തതെന്നാണ് കണക്കുകള്‍.
വിശ്വാമിത്രി നദിയില്‍ 300ലേറെ മുതലകള്‍ വസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2014ലും നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് മുതലകള്‍ തെരുവില്‍ കൂടി നീന്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തില്‍ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 5 ദുരന്ത നിവാരണ സേനാ സംഘങ്ങളെയാണ് വഡോദരയിലേക്ക് അയച്ചിരിക്കുന്നത്.
ഗുജറാത്തിൽ വിശ്വാമിത്രി നദി നിറഞ്ഞൊഴുകി റോഡിൽ മുതലകൾ നീന്തി തുടിക്കുന്നു. ബാലൻ ആയിരിക്കുമ്പോൾ, നരേന്ദ്ര മോഡി മുതലകളോടൊപ്പം നീന്തുകയും ഒരു മുതലക്കുഞ്ഞിനെ പിടിച്ചു വീട്ടിൽ കൊണ്ടു പോകയും ചെയ്തിട്ടുണ്ട്.വീഡിയോ കാണുക. TL Jayakantanhttps://www.opindia.com/2019/08/vadorara-rains-crocodiles-enter-streets-vishwamitri-river/amp/?__twitter_impression=true
Posted by Sivaraj S on Friday, August 2, 2019