ഭക്ഷണം ഡെലിവറിക്കെത്തിയയാള്‍ ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി; മറുപടി നല്‍കി സൊമാറ്റോ

ഓണ്ലൈനില് ഓര്ഡര് ചെയ്ത ഭക്ഷണം ഡെലിവറിക്കായി ലഭിച്ചയാള് ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്ഡര് റദ്ദാക്കിയയാള്ക്ക് സൊമാറ്റോയുടെ മറുപടി.
 | 
ഭക്ഷണം ഡെലിവറിക്കെത്തിയയാള്‍ ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി; മറുപടി നല്‍കി സൊമാറ്റോ

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറിക്കായി ലഭിച്ചയാള്‍ ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കിയയാള്‍ക്ക് സൊമാറ്റോയുടെ മറുപടി. അമിത് ശുക്ലയെന്ന യുവാവാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം മടക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ട്വിറ്ററില്‍ സൊമാറ്റോ നല്‍കിയ മറുപടിയാണ് വൈറലായത്.

ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്ന് സൊമാറ്റോ മറുപടി ട്വീറ്റില്‍ കുറിച്ചു. സൊമാറ്റോയ്ക്ക് ഇതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. അഹിന്ദുവായ ഒരാളെ ഭക്ഷണ ഡെലിവറിക്ക് നല്‍കിയതിനാല്‍ ഒരു ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തുവെന്നാണ് അമിത് ശുക്ലയുടെ ട്വീറ്റില്‍ പറയുന്നത്. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്നും പണം റീഫണ്ട് ചെയ്യാന്‍ കഴിയില്ലെന്നും സൊമാറ്റോ അറിയിച്ചെന്നും അതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് ഇയാളുടെ വിശദീകരണം.

പണ്ഡിറ്റ് അമിത് ശുക്ല എന്നാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ അമിത് ശുക്ലയുടെ പേര്. ബയോയില്‍ നമോ സര്‍ക്കാര്‍ എന്നും ചേര്‍ത്തിട്ടുണ്ട്. ഇത്തരം വര്‍ഗ്ഗീയ നിലപാടുകള്‍ പിന്തുടരുന്നവരെ വിലക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അടുത്ത തവണ നമോ ആപ്പില്‍ നിന്ന് മാത്രം ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ മതിയെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്.