വായു ചുഴലിക്കാറ്റ് ഗതി മാറി; ഗുജറാത്തില്‍ ഭീതിയൊഴിയുന്നു

ഗുജറാത്ത് തീരത്തേക്ക് അടുത്ത വായു ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു.
 | 
വായു ചുഴലിക്കാറ്റ് ഗതി മാറി; ഗുജറാത്തില്‍ ഭീതിയൊഴിയുന്നു

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തേക്ക് അടുത്ത വായു ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു. ഗുജറാത്തില്‍ വായു വീശിയടിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തീരത്തു കൂടി വായു കടന്നു പോകും. എന്നാല്‍ കരയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് വിശദീകരണം.

വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് ഗതിമാറി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിനു നേരെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. വായു ഗുജറാത്തില്‍ കരതൊടില്ലെങ്കിലും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് പറയുന്നു. ശക്തമായ കടല്‍ക്ഷോഭവും ഉണ്ടാകും. വായു ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നു ലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത നിവാരണ സേന തുടങ്ങിയവയെ വിന്യസിക്കുകയും റെയില്‍, വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.