ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് എട്ടാം ക്ലാസുകാരിയുടെ തലവെട്ടി മാറ്റിയ യുവാവ് പിടിയില്‍

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് എട്ടാം ക്ലാസുകാരിയുടെ തലവെട്ടി മാറ്റിയ യുവാവ് പിടിയില്. സേലം ജില്ലയിലെ മാത്തൂര് തളവായ്പെട്ടി സ്വദേശിയായ ദിനേശാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര് 22നാണ് കേസിനാസ്പദമായ സംഭവം. അയല്ക്കാരിയായ പതിമൂന്ന് വയസുകാരി രാജലക്ഷ്മിയോട് വഴങ്ങിക്കൊടുക്കാന് ഇയാള് നിര്ബന്ധിച്ചിരുന്നു. എന്നാല് ഇതിന് തയ്യാറാകാതിരുന്നതോടെ പെണ്കുട്ടിയുടെ തല വെട്ടി മാറ്റുകയായിരുന്നു.
 | 

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് എട്ടാം ക്ലാസുകാരിയുടെ തലവെട്ടി മാറ്റിയ യുവാവ് പിടിയില്‍

സേലം: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് എട്ടാം ക്ലാസുകാരിയുടെ തലവെട്ടി മാറ്റിയ യുവാവ് പിടിയില്‍. സേലം ജില്ലയിലെ മാത്തൂര്‍ തളവായ്പെട്ടി സ്വദേശിയായ ദിനേശാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. അയല്‍ക്കാരിയായ പതിമൂന്ന് വയസുകാരി രാജലക്ഷ്മിയോട് വഴങ്ങിക്കൊടുക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ തല വെട്ടി മാറ്റുകയായിരുന്നു.

പ്രതിക്ക് മാനസിക വൈകല്യമുള്ളതായി പോലീസ് പറഞ്ഞു. അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും മാത്രം വീട്ടിലുള്ളപ്പോളാണ് ദിനേശ് ഇവരെ ആക്രമിച്ചത്. ചിന്നപ്പൊണ്ണിനെ അടിച്ചു വീഴ്ത്തിയ ശേഷം കൈയ്യിലുണ്ടായിരുന്നു അരിവാള്‍ ഉപയോഗിച്ച് രാജലക്ഷ്മിയുടെ കഴുത്ത് വെട്ടിയെടുക്കുകയായിരുന്നു. പ്രദേശവാസികള്‍ കൂടിയപ്പോള്‍ തല പുറത്തേക്ക് എറിഞ്ഞ് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

അരിവാളുമായി രാജലക്ഷ്മിയുടെ അടുത്തേക്ക് വരുന്നത് ദിനേശിന്റെ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അവര്‍ തങ്ങളെ വിവരമറിയിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും ചിന്നപ്പൊണ്ണ് പറഞ്ഞു. പൂക്കള്‍ വിറ്റാണ് ചിന്നപ്പൊണ്ണും കുടുംബവും ജീവിക്കുന്നത്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് രാജലക്ഷ്മിയെ ദിനേശിന്റെ ഭാര്യ പരസ്യമായി അപമാനിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി പ്രതി അസ്വഭാവികമായി പെരുമാറിയതായി പ്രദേശവാസികള്‍ പറയുന്നു.