പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് യുവതിയെ ക്ഷേത്ര ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

പ്രാര്ത്ഥിക്കാനെത്തിയ ദളിത് യുവതിയെ ക്ഷേത്ര ജീവനക്കാര് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്പ്രദേശിലെ സീതാപൂര് ജില്ലയിലുള്ള നൈമിഷ്യാരണ്യ ധം ക്ഷേത്രത്തില് വെച്ചാണ് സംഭവം. മകനോടപ്പം അമാവാസി പ്രാര്ത്ഥനകള്ക്കായി എത്തിയതായിരുന്നു യുവതി. പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 | 

പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് യുവതിയെ ക്ഷേത്ര ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

ലക്നൗ: പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് യുവതിയെ ക്ഷേത്ര ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലുള്ള നൈമിഷ്യാരണ്യ ധം ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. മകനോടപ്പം അമാവാസി പ്രാര്‍ത്ഥനകള്‍ക്കായി എത്തിയതായിരുന്നു യുവതി. പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാമൂ, പത്ര് കശ്യപ്, രമേഷുര്‍ കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാമെന്നാണ് സൂചന. എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ബലാല്‍സംഗം കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളും ചേര്‍ക്കും. യുവതി സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നാലെ ക്രൂരതയുടെ വ്യാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.

പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ അശോക് കുമാര്‍ സിങ് പറഞ്ഞു. ഫോറന്‍സിക് പരിശോധനകളടക്കം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.