ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ പുറത്തുവിട്ട് ടിടിവി ദിനകരന്‍ വിഭാഗം; കൊന്നതല്ലെന്ന് വിശദീകരണം

ആര്.കെ.നഗറില് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയലളിത ആശുപത്രിയില് കഴിയുന്നതിന്റെ വീഡിയോ പുറത്തു വിട്ട് ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള വിഭാഗം. അപ്പോളോ ആശുപത്രിയില് ചികിത്സയില് കഴിയുന്നതിനിടെയുള്ള വീഡിയോയാണ് പുറത്തു വിട്ടത്. കഴിഞ്ഞ വര്ഷം സെപ്റ്റംബറില് ചിത്രീകരിച്ചതാണ് ഇതെന്നാണ് കരുതുന്നത്. ശശികല തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും ദിനകരന് വിഭാഗത്തിലെ വൃത്തങ്ങള് പറയുന്നു.
 | 

ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ പുറത്തുവിട്ട് ടിടിവി ദിനകരന്‍ വിഭാഗം; കൊന്നതല്ലെന്ന് വിശദീകരണം

ചെന്നൈ: ആര്‍.കെ.നഗറില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയലളിത ആശുപത്രിയില്‍ കഴിയുന്നതിന്റെ വീഡിയോ പുറത്തു വിട്ട് ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള വിഭാഗം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയുള്ള വീഡിയോയാണ് പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരിച്ചതാണ് ഇതെന്നാണ് കരുതുന്നത്. ശശികല തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും ദിനകരന്‍ വിഭാഗത്തിലെ വൃത്തങ്ങള്‍ പറയുന്നു.

ടിടിവി ദിനകരന്റെ അടുത്ത അനുയായിയായ പി.വെട്രിവേലാണ് ഈ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ആശുപത്രി കിടക്കയില്‍ ചാരിയിരുന്ന് ടിവി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജയലളിതയെ ആരും കൊന്നതല്ലെന്ന് തെളിയിക്കാനാണ് വീഡിയോ പുറത്തു വിടുന്നതെന്നാണ് വെട്രിവേല്‍ വിശദീകരിച്ചത്.

ജയലളിതയുടെ തോഴിയായിരുന്ന ശശികലയും കുടുംബവുമാണ് ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ എന്ന ആരോപണങ്ങള്‍ എഐഎഡിഎംകെയില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ടിടിവി ദിനകരന്‍ പക്ഷം പ്രതിരോധത്തിനായി വീഡിയോ പുറത്തു വിട്ട് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മന്ത്രിമാരും ഈ ആരോപണങ്ങള്‍ ഉന്നയിച്ചു വരികയാണ്.

വീഡിയോ കാണാം

Jayalalita video in Hospital

Posted by Ramesh Vaitla on Tuesday, December 19, 2017