ഡിസിസി അദ്ധ്യക്ഷ പട്ടിക; നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരെ ഹൈക്കമാന്റ്

 | 
congress
കോണ്‍ഗ്രസ് ഡിസിസി അദ്ധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച്‌ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് ഡിസിസി അദ്ധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച്‌ഹൈക്കമാന്‍ഡ്. ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനം വന്നതിന് പിന്നാലെകോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. 

നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹൈക്കമാന്‍ഡ് പ്രതികരിച്ചു. പരസ്യ വിഴുപ്പലക്കല്‍ പാടില്ലെന്നും പരാതി പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് വിവരം. 

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുംഅടക്കം മുതിര്‍ന്ന നേതാക്കളും നടപടിയെ ചോദ്യം ചെയ്തും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ചും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഹൈക്കമാന്റ് പ്രതികരണവുമായി രംഗത്തെത്തിയത്.