നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തെലുങ്ക് നടനും സൂപ്പര്സ്റ്റാറുമായ നാഗാര്ജ്ജുനയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
 | 
നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഹൈദരാബാദ്: തെലുങ്ക് നടനും സൂപ്പര്‍സ്റ്റാറുമായ നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചക്കലി പാണ്ഡു എന്ന 30 കാരന്റെ മൃതദേഹമാണ് ഇതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. സഹോദരന്റെ മരണത്തില്‍ ദുഃഖിതനായ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച പേഴ്‌സില്‍ ആധാര്‍ കാര്‍ഡും ഫോട്ടോയും മറ്റ് വിവരങ്ങളും ലഭിച്ചു. ഇതില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മഹബൂബ് നഗര്‍, പാപ്പിറെഡ്ഡുഗുഡയിലുള്ള ഈ ഫാം ഹൗസ് ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് സൂപ്പര്‍ താരം സ്വന്തമാക്കുന്നത്. 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് ഫാം സ്ഥിതി ചെയ്യുന്നത്.

ജൈവകൃഷിക്കായി വാങ്ങിയ ഫാമില്‍ താരം ഇടയ്ക്ക് ഫാം സന്ദര്‍ശനം നടത്താറുണ്ട്. മൃതദേഹം കണ്ടെത്തിയത് ഫാമിനുള്ളിലായതിനാല്‍ താരത്തിന്റെ ചോദ്യം ചെയ്യുമെന്നന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആളെ തിരിച്ചറിയാകാനാത്ത വിധം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.