തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാന ആക്രമണം ആവര്‍ത്തിക്കും; രാജ് താക്കറെ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് പുല്വാമയ്ക്ക് സമാന ആക്രമണം ആവര്ത്തിക്കുമെന്ന് ഹാരാഷ്ട്ര നവനിര്മാണ് സേനാ (എം.എന്.എസ്) അധ്യക്ഷന് രാജ് താക്കറെ. മുംബൈയില് എംഎന്എസിന്റെ 13-ാം വാര്ഷിക ദിനാചരണത്തില് സംസാരിക്കവെയാണ് താക്കറെയുടെ വെളിപ്പെടുത്തല്. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞാന് പറയുന്ന കാര്യങ്ങള് നിങ്ങള് ഓര്ത്തുവെച്ചോളൂ! തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് രാജ്യത്തെ നടുക്കിയ പുല്വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുമെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.
 | 
തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാന ആക്രമണം ആവര്‍ത്തിക്കും; രാജ് താക്കറെ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാന ആക്രമണം ആവര്‍ത്തിക്കുമെന്ന് ഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ എംഎന്‍എസിന്റെ 13-ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കവെയാണ് താക്കറെയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുവെച്ചോളൂ! തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുമെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.

പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുന്നതോടെ കാര്യങ്ങള്‍ മാറി മറിയും. അതുവരെ ജനങ്ങളുടെ ചര്‍ച്ചയിലുണ്ടായിരുന്ന കാര്യങ്ങളില്‍ വ്യത്യാസം വരും. എല്ലാവരും ദേശസ്‌നേഹത്തിലേക്ക് വഴിമാറുമെന്നും താക്കറെ വ്യക്തമാക്കി. നേരത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താക്കറെ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണം വലിയ സുരക്ഷാ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് പുല്‍വാമയില്‍ 40ലധികം സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും നേരത്തെ താക്കറെ പറഞ്ഞിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെയും രൂക്ഷമായ പ്രതികരണമാണ് താക്കറെ നടത്തിയത്. അജിത് ഡോവലിനെ മര്യാദയ്ക്ക് ഒന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് ലോകത്തിന് അറിയാന്‍ കഴിയും. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവുമായി ഡിസംബറില്‍ ഡോവല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബാങ്കോക്കില്‍ വെച്ചാണ് ഇരുവരും കണ്ടത്. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് രാജ്യത്തിനറിയണമെന്നും നേരത്തെ താക്കറെ വ്യക്തമാക്കിയിരുന്നു.