50 ലക്ഷം പേരെ കൂട്ടക്കൊല ചെയ്യാന്‍ പ്രാപ്തിയുള്ള രാസായുധം നിര്‍മ്മിക്കാവുന്ന കെമിക്കല്‍ പിടികൂടി

ലോകത്തിലെ വന് അപകടകാരികളായ നിരോധിത കെമിക്കലായ ഫെന്റാനൈല് ശേഖരം ഇന്ഡോറിലെ അനധികൃത ലബോറട്ടറിയില് നിന്ന് പിടിച്ചെടുത്തു. ഇന്ഡോറിലെ ഒരു വ്യാപാരിയുടെ അനധികൃതമായി പ്രവര്ത്തിച്ചിരുന്ന ലാഭില് നിന്നാണ് ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല് കണ്ടെത്തിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് രാസായുധം നിര്മ്മിക്കുകയാണെങ്കില് 50 ലക്ഷം പേരെ കൂട്ടക്കൊല ചെയ്യാന് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്.
 | 

50 ലക്ഷം പേരെ കൂട്ടക്കൊല ചെയ്യാന്‍ പ്രാപ്തിയുള്ള രാസായുധം നിര്‍മ്മിക്കാവുന്ന കെമിക്കല്‍ പിടികൂടി

ന്യൂഡല്‍ഹി: ലോകത്തിലെ വന്‍ അപകടകാരികളായ നിരോധിത കെമിക്കലായ ഫെന്റാനൈല്‍ ശേഖരം ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്തു. ഇന്‍ഡോറിലെ ഒരു വ്യാപാരിയുടെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലാഭില്‍ നിന്നാണ് ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് രാസായുധം നിര്‍മ്മിക്കുകയാണെങ്കില്‍ 50 ലക്ഷം പേരെ കൂട്ടക്കൊല ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ചൈനയില്‍ നിന്ന് ലഹരി മാഫിയ ഇന്ത്യയിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ലാബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പൂര്‍ണമായും കെമിക്കലുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വസ്തുവാണ് ഫെന്റാനൈല്‍. ഇത് 2 മില്ലിയോളം മാത്രം അകത്ത് ചെന്നാല്‍ മതി മരണം സംഭവിക്കാന്‍. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. 2016ല്‍ മാത്രം അമേരിക്കയില്‍ ഇവയുടെ അമിത ഉപയോഗം മൂലം മരണപ്പെട്ടത് 20,000 പേരാണ്. ലോകത്തിലെ ലഹരി മാഫിയകളുടെ പ്രധാന വിപണികളിലൊന്നായി ഇന്ത്യയെ മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

110 കോടി രൂപയാണ് പിടിച്ചെടുത്ത ഫെന്റാനൈലിന്റെ അന്താരാഷ്ട്ര വിപണിയിലെ മൂല്യം. മെക്‌സിക്കന്‍ ലഹരി മാഫിയ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് തങ്ങളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍ മാറ്റിയതായി ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗണ്‍ തുടങ്ങിയ ഇരട്ട പേരുകളിലും ഫെന്റാനൈല്‍ അറിയപ്പെടും.