ഡല്‍ഹി കോടതിയിലെ വെടിവെപ്പ്; ദൃശ്യങ്ങള്‍ പുറത്ത്

 | 
Delhi
ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ എതിര്‍ സംഘമായ ടില്ലു ഗ്യാംഗ് ആണ് വെടിയുതിര്‍ത്തത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന് കാരണമെന്ന് കരുതുന്നു. കോടതി മുറിക്കുളളില്‍ 40 റൗണ്ടെങ്കിലും വെടിയുതിര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു അഭിഭാഷകയ്ക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കോടതിമുറിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞത്.

ഗോഗിയെ വെടിവെച്ച രണ്ടു പേരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് സംഭവമുണ്ടായത്.

വീഡിയോ കാണാം