ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു; ഗര്‍ഭിണിയായ ഭാര്യ പിടിയില്‍

ഭര്ത്താവിന്റെ നാവ് കടിച്ചെടുത്ത ഗര്ഭിണിയായ ഭാര്യ പിടിയില്. ചുംബിക്കുന്നതിനിടെയാണ് കാജല് എന്ന യുവതി ഭര്ത്താവായ കരണ് സിങ്ങിന്റെ നാവ് കടിച്ചെടുത്തത്. ഡല്ഹി സ്വദേശികളാണ് ഇവര്. ഭാര്യയുടെ കടിയേറ്റ് കരണ് സിങ്ങിന്റെ നാവ് പകുതിയോളം മുറിഞ്ഞു പോയി. ഇയാള്ക്ക് സംസാരശേഷി നഷ്ടമായെന്നാണ് വിവരം.
 | 

ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു; ഗര്‍ഭിണിയായ ഭാര്യ പിടിയില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്ത ഗര്‍ഭിണിയായ ഭാര്യ പിടിയില്‍. ചുംബിക്കുന്നതിനിടെയാണ് കാജല്‍ എന്ന യുവതി ഭര്‍ത്താവായ കരണ്‍ സിങ്ങിന്റെ നാവ് കടിച്ചെടുത്തത്. ഡല്‍ഹി സ്വദേശികളാണ് ഇവര്‍. ഭാര്യയുടെ കടിയേറ്റ് കരണ്‍ സിങ്ങിന്റെ നാവ് പകുതിയോളം മുറിഞ്ഞു പോയി. ഇയാള്‍ക്ക് സംസാരശേഷി നഷ്ടമായെന്നാണ് വിവരം.

ഇരുപത്തിരണ്ടുകാരനായ കരണ്‍ സിങ്ങിന് സൗന്ദര്യം കുറവാണന്ന് പറഞ്ഞ് കാജല്‍ അധിക്ഷേപിക്കുമായിരുന്നു. ഇരുവരും തമ്മില്‍ കലഹിക്കുന്നതും പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും പിന്നീട് അത് പരിഹരിച്ച ശേഷം ഉറങ്ങാന്‍ കിടക്കുകയും ചെയ്തു.

അര്‍ദ്ധരാത്രിയോടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ചോരയൊലിപ്പിച്ചു നില്‍ക്കുന്ന കരണ്‍സിങ്ങിനെയാണ് കണ്ടത്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എട്ടു മാസം ഗര്‍ഭിണിയായ കാജലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.