നിരക്ക് വര്‍ദ്ധനയിലൂടെ ഡല്‍ഹി മെട്രോയ്ക്ക് നഷ്ടമായത് മൂന്ന്‌ലക്ഷം സ്ഥിരം യാത്രക്കാരെ

നിരക്ക് വര്ദ്ധന ഡല്ഹി മെട്രോയ്ക്ക് സമ്മാനിച്ചത് വന് തിരിച്ചടി. മൂന്ന ലക്ഷത്തോളം സ്ഥിരം യാത്രക്കാര് മെട്രോ ഉപേക്ഷിച്ചെന്നാണ് കണക്കുകള്. കഴിഞ്ഞ മാസമാണ് നിരക്കുകളില് 20 മുതല് 50 ശതമാനം വരെ വര്ദ്ധനവ് വരുത്തിയത്. കടുത്ത അന്തരീക്ഷ മലിനീകരണം മൂലം നഗരത്തില് സ്വകാര്യ വാഹനങ്ങള് നിരുത്സാഹപ്പെടുത്തി പൊതു ഗതാഗത സംവിധാനങ്ങള് ഉപയോഗിക്കാന് ജനങ്ങള്ക്ക് നിര്ദേശം നല്കുന്നതിനിടെയാണ് ഈ തിരിച്ചടി.
 | 

നിരക്ക് വര്‍ദ്ധനയിലൂടെ ഡല്‍ഹി മെട്രോയ്ക്ക് നഷ്ടമായത് മൂന്ന്‌ലക്ഷം സ്ഥിരം യാത്രക്കാരെ

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധന ഡല്‍ഹി മെട്രോയ്ക്ക് സമ്മാനിച്ചത് വന്‍ തിരിച്ചടി. മൂന്ന് ലക്ഷത്തോളം സ്ഥിരം യാത്രക്കാര്‍ മെട്രോ ഉപേക്ഷിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസമാണ് നിരക്കുകളില്‍ 20 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയത്. കടുത്ത അന്തരീക്ഷ മലിനീകരണം മൂലം നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തി പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെയാണ് ഈ തിരിച്ചടി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് യാത്രക്കാര്‍ മെട്രോയെ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ 27.4 ലക്ഷം പേപര്‍ മെട്രോ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഒക്ടോബറില്‍ 24.2 ലക്ഷം പേര്‍ മാത്രമാണ് യാത്ര ചെയ്തത്. 11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അഞ്ച് മാസം മുമ്പ് 100 ശതമാനം നിരക്ക് വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയിരുന്നു. പുതിയ വര്‍ദ്ധനവില്‍ ഓരോ സ്ലാബിലും 10 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

മെയ് മാസത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതാണെന്നും ഇപ്പോള്‍ വരുത്തിയ വര്‍ദ്ധനവ് അനാവശ്യമാണെന്നും കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. ഊബര്‍, ഓല പോലെയുള്ള ടാക്‌സി കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് മനീഷ് സിസോദിയ ആരോപിക്കുന്നു.