ഡല്‍ഹിയില്‍ പട്ടിണി മരണം; മരിച്ചത് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍

ന്യൂഡല്ഹി: ഡല്ഹിയില് മൂന്ന് പെണ്കുട്ടികള് പട്ടിണി മൂലം മരിച്ചു. രണ്ടും നാലും എട്ടും വയസുള്ള സഹോദരിമാരാണ് മരിച്ചത്. എട്ടു ദിവസത്തോളമായി ഇവര്ക്ക് ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡോക്ടര്മാര് പറഞ്ഞു. ശിഖ (എട്ട്), മാനസി (നാല്) പാരുല് (രണ്ട് ) എന്നിവരാണ് മരിച്ചത്. ഇവരെ മൂന്നു പേരെയും മരിച്ച നിലയില് അമ്മ ആശുപത്രിയില് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കുട്ടികള് ഛര്ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഇവര് ആശുപത്രിയിലെത്തിയത്. കുട്ടികള്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസ് ചോദിച്ചപ്പോള് തനിക്ക് ഭക്ഷണം തരൂ എന്നായിരുന്നു
 | 

ഡല്‍ഹിയില്‍ പട്ടിണി മരണം; മരിച്ചത് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ പട്ടിണി മൂലം മരിച്ചു. രണ്ടും നാലും എട്ടും വയസുള്ള സഹോദരിമാരാണ് മരിച്ചത്. എട്ടു ദിവസത്തോളമായി ഇവര്‍ക്ക് ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശിഖ (എട്ട്), മാനസി (നാല്) പാരുല്‍ (രണ്ട് ) എന്നിവരാണ് മരിച്ചത്. ഇവരെ മൂന്നു പേരെയും മരിച്ച നിലയില്‍ അമ്മ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കുട്ടികള്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസ് ചോദിച്ചപ്പോള്‍ തനിക്ക് ഭക്ഷണം തരൂ എന്നായിരുന്നു അമ്മ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കുട്ടികള്‍ പട്ടിണി കിടന്നാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹങ്ങള്‍ രണ്ടു തവണ പരിശോധനക്ക് വിധേയമാക്കി. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പണം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ കുടുംബത്തോടെ ഇറങ്ങിയിരുന്നു. പിന്നീട് മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ബംഗാള്‍ സ്വദേശികളായ കുടുംബം രണ്ടു ദിവസം മുമ്പാണ് മണ്ടവാലിയില്‍ എത്തിയത്. റിക്ഷാ വലിക്കുന്ന ജോലിയായിരുന്നു കുട്ടികളുടെ പിതാവിന്. അടുത്തിടെ ഇയാളുടെ റിക്ഷ മോഷണം പോയിരുന്നു. മറ്റൊരു ജോലി അന്വേഷിച്ച് പോയിരിക്കുന്ന ഇയാള്‍ രണ്ടു ദിവസത്തിനു ശേഷമേ മടങ്ങൂ എന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.