നോട്ട് നിരോധനം കിരാതമെന്ന് മോഡി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍

നോട്ട് നിരോധനം കിരാതമായ സാമ്പത്തികാഘാതമായിരുന്നുവെന്ന് മോഡി സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്. അതുമൂലം സാമ്പത്തിക വളര്ത്ത ഇടിഞ്ഞുവെന്നും അംസഘടിത മേഖല തകര്ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫ് കൗണ്സല് ദി ചലഞ്ചസ് ഓഫ് ദ് മോഡി ജയ്റ്റ്ലി ഇക്കണോമി എന്ന പുസ്തകത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന് കടുത്ത വിമര്ശനം ഉന്നയിച്ചിരിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് കേന്ദ്രസര്ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.
 | 
നോട്ട് നിരോധനം കിരാതമെന്ന് മോഡി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യഡല്‍ഹി: നോട്ട് നിരോധനം കിരാതമായ സാമ്പത്തികാഘാതമായിരുന്നുവെന്ന് മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍. അതുമൂലം സാമ്പത്തിക വളര്‍ത്ത ഇടിഞ്ഞുവെന്നും അംസഘടിത മേഖല തകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫ് കൗണ്‍സല്‍ ദി ചലഞ്ചസ് ഓഫ് ദ് മോഡി ജയ്റ്റ്‌ലി ഇക്കണോമി എന്ന പുസ്തകത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.

വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിച്ചതോടെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച വേഗത്തിലായെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ പുസ്തകത്തില്‍ പറയുന്നു. 8 ശതമാനമായിരുന്ന ജിഡിപി 6.8 ശതമാനമായി ഇടിഞ്ഞു. ജിഎസ്ടി നടപ്പാക്കിയതും ഇന്ധന വില വര്‍ദ്ധിച്ചതും വായ്പാ നിരക്ക് ഉയര്‍ന്നതും സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കി. എ്ന്നാല്‍ കള്ളപ്പണക്കാര്‍ക്കും സമ്പന്നരായ വന്‍കിടക്കാര്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ നോട്ടു നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ സാധാരണക്കാര്‍ സഹിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലടക്കം ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തത് ജനങ്ങളുടെ ഈ സമീപനമാണെന്നും അരവിന്ദ് സുബ്ര്ഹ്മണ്യന്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രി നോട്ട നിരോധനം പ്രഖ്യാപിച്ചച് അരവിന്ദ് സുബ്രഹ്മണ്യനോട് ആലോചിക്കാതെയായിരുന്നു എന്ന വിമര്‍ശനം നേരത്തേ തന്നെ നിലവിലുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ജൂണ്‍ 20നാണ് ഇദ്ദേഹം പടിയിറങ്ങിയത്.