ഉത്തർ പ്രദേശിൽ ഡെങ്കിപ്പനിക്ക് സമാനമായ പകർച്ച വ്യാധി; കുട്ടികൾ ഉൾപ്പടെ 68 മരണം

 | 
uthar pradhesh

ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി. പടിഞ്ഞാറൻ യു.പിയിലാണ് ഇത് വ്യാപകമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കുട്ടികളാണ് ഈ അസുഖം മൂലം മരണമടഞ്ഞത്. 

ഇതോടെ യുപിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച്  മരിച്ചവരുടെ എണ്ണം 68 ആയി. കൂടുതലായും കുട്ടികളെയാണ് ഈ രോ​ഗം ബാധിക്കുന്നത് എന്നാണ്  ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.