പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞ് തീവ്രവാദകേസില്‍ ജാമ്യം നേടി; ശേഷം ‘കൂളായി’ നടക്കുന്ന പ്രഗ്യാ സിംഗ്

ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന പ്രഗ്യയുടെ രംഗങ്ങളാണ് ദൃശ്യത്തില്
 | 
പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞ് തീവ്രവാദകേസില്‍ ജാമ്യം നേടി; ശേഷം ‘കൂളായി’ നടക്കുന്ന പ്രഗ്യാ സിംഗ്

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതയില്‍ നിന്ന് മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ടാക്കൂര്‍ ജാമ്യം നേടിയത്. എന്നാല്‍ പ്രഗ്യ പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതിന് തെളിവ് പുറത്തുവിട്ട് പ്രമുഖ സംഘപരിവാര്‍ വിമര്‍ശകനും യൂടൂബറുമായി ധ്രുവ് റാഠി. ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന പ്രഗ്യയുടെ രംഗങ്ങളാണ് ദൃശ്യത്തില്‍. ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പ്രഗ്യ വീല്‍ ചെയറിലേക്ക് സ്വയം നടന്നുപോകുന്നതും ദൃശ്യത്തില്‍ കാണാം.

സ്താര്‍ബുദം ബാധിച്ച പ്രഗ്യ സിംഗിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കൂടുതല്‍ ചികിത്സയ്ക്കും വിശ്രമത്തിനുമായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അന്ന് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രഗ്യയ്ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നാണ് സൂചിപ്പിക്കുന്നത്. ദ്രുവ് പുറത്തുവിട്ട വീഡിയോയ്ക്ക് കീഴെ നിരവധി പേരാണ് പ്രഗ്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതിയായിരുന്നു പ്രഗ്യ. കേസില്‍ ഇവരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥനായ ഹേമന്ത് കാര്‍ക്കറെ പ്രഗ്യ അപമാനിച്ചിരുന്നു. ഗോമൂത്രം കുടിച്ചാണ് തന്റെ സ്തനാര്‍ഭുതം മാറിയതെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന് പ്രഗ്യ പിന്നീട് നിരവധി വിവാദ പ്രസ്താവന നടത്തുകയും ചെയ്തു.

What is the need for that Wheelchair? Is this yet another Drama to fool people?

Posted by Dhruv Rathee on Sunday, May 26, 2019