രാജ്യത്ത് പട്ടിണിയും അഴിമതിയും വര്‍ദ്ധിക്കുന്നു; ആരോഗ്യമേഖല പിന്നോട്ട്; സാമ്പത്തിക അടിത്തറ തകരുന്നു; മോഡി ഭരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബി.ജെ.പി സര്ക്കാര് അധികാരത്തിലെത്തിയതിന് ശേഷം രാജ്യം സമഗ്ര മേഖലയിലും പിന്നോക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടതായി റിപ്പോര്ട്ട്. പട്ടിണി, അഴിമതി എന്നിവ ഗണ്യമായി വര്ദ്ധിച്ചു, ആരോഗ്യമേഖലയില് പിന്നോക്കാവസ്ഥ, മലനീകരണം വര്ദ്ധിച്ചു, സാമ്പത്തിക അടിത്തറ നഷ്ടമായി, മാധ്യമ പ്രവര്ത്തകര്ക്കു നേരെയുള്ള ആക്രമണങ്ങള് വര്ദ്ധിക്കുന്നു, സ്ത്രീകള്ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടു എന്നിവ തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പിങ്കോ ഹ്യൂമണ് എന്ന അനോണിമസ് ഫെയിസ്ബുക്ക് ഐഡി.
 | 

രാജ്യത്ത് പട്ടിണിയും അഴിമതിയും വര്‍ദ്ധിക്കുന്നു; ആരോഗ്യമേഖല പിന്നോട്ട്; സാമ്പത്തിക അടിത്തറ തകരുന്നു; മോഡി ഭരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യം സമഗ്ര മേഖലയിലും പിന്നോക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടിണി, അഴിമതി എന്നിവ ഗണ്യമായി വര്‍ദ്ധിച്ചു, ആരോഗ്യമേഖലയില്‍ പിന്നോക്കാവസ്ഥ, മലനീകരണം വര്‍ദ്ധിച്ചു, സാമ്പത്തിക അടിത്തറ നഷ്ടമായി, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു, സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടു എന്നിവ തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പിങ്കോ ഹ്യൂമണ്‍ എന്ന അനോണിമസ് ഫെയിസ്ബുക്ക് ഐഡി.

മോഡിയുടെ ഭരണ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്ന പല കാര്യങ്ങളും സത്യത്തില്‍ സംഘ്പരിവാര്‍ നുണ പ്രചരണങ്ങള്‍ മാത്രമാണെന്ന് ഇതോടു കൂടി വ്യക്തമായിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ കറപ്ഷന്‍ വാച്ച്‌ഡോഗ്, ലോകാരോഗ്യ സംഘടന തുടങ്ങി ലോകത്തിലെ പ്രമുഖരായിട്ടുള്ള ഓര്‍ഗനൈസേഷന്‍സ് നടത്തിയിട്ടുള്ള പഠനങ്ങളിലാണ് ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ടാണെന്ന് വ്യക്തമാക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ലോക ഹംഗര്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യക്ക് 100-ാം സ്ഥാനമാണ്. ലിസ്റ്റില്‍ ആകെയുള്ളത് 116 രാജ്യങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത് 100ല്‍ താഴെയായിരുന്നു. ഇന്റര്‍നാഷണല്‍ കറപ്ഷന്‍ വാച്ച്‌ഡോഗ് നടത്തിയ പഠനത്തില്‍ ലോകത്തെ ഏറ്റവും അഴിമതി കൂടിയ രാജ്യങ്ങളില്ലൊന്നായി ഇന്ത്യയെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2018ലാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഘാന, തുര്‍ക്കി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.

ലോകാരോഗ്യ സംഘടന നടത്തിയ ഗവേഷണത്തില്‍ ഇന്ത്യയുടെ ആരോഗ്യമേഖല ഏറെ പിന്നോക്കം പോയതായി ചൂണ്ടിക്കാണിക്കുന്നു. ചൈന, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ എത്രയോ മുന്നിലാണ്. ലോകാരോഗ്യ സംഘടന നടത്തിയ മറ്റൊരു പഠനത്തില്‍ ഇന്ത്യയിലെ വായു മലനീകരണം ഗണ്യമായി വര്‍ധിച്ചതായി പറയുന്നു. ഏറ്റവും കൂടുതല്‍ വായു മലനീകരണം ഉള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ 12 സിറ്റികളാണ് ഇടംപിടിച്ചിരിക്കുന്നത്. മോഡിയുടെ സ്വച്ഛ് ഭാരത് നയങ്ങളുടെ പരാജയത്തെ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ നടത്തിയ അന്വേഷണത്തിലും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2018 ലെ വേള്‍ഡ് പ്രസ് ഫ്രിഡ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ സ്ത്രീ സുരക്ഷയില്‍ രാജ്യം ഏറെ പിന്നിലാണെന്നും കണ്ടെത്തിയിരുന്നു.

പിങ്കോ ഹ്യൂമണിന്റെ പോസ്റ്റ് വായിക്കാം..

നരേന്ദ്ര മോദി കാലത്ത് രാജ്യം കുതിച്ച് പായുകയാണ്..
മുന്നോട്ടല്ലാ, പിന്നോട്ട്, പിന്നോട്ട്…!

1) വാഷിങ്ട്ടണ്‍ ബേസ്ഡ് ആയ International Food Policy Research Institute (IFPRI) പുറത്തിറക്കിയ Global Hunger Index (GHI) ല്‍ ഇന്ത്യക്ക് 100 സ്ഥാനമാണ് ! ആകെ ലിസ്റ്റില്‍ 116 രാജ്യങ്ങളും! 2016 ല്‍ 97 സ്ഥാനത്തായിരുന്നു ഇന്ത്യ..! 3 സ്ഥാനം ‘ പിന്നോട്ട ‘ കുതിച്ച് 100 സ്ഥാനത്ത് എത്തിട്ടുണ്ട്..!ലിങ്ക് ചുവടെ
(https://bit.ly/2yBxgpG)

2 ) ലോകത്തെ ഏറ്റവും അഴിമതി കൂടിയ രാജ്യങ്ങളില്ലൊന്നായി ഇന്ത്യയെ ലിസ്റ്റ് ചെയ്ത
The international corruption watchdog ന്റെ ‘Corruption Perception Index ‘ പുറത്ത് വന്നതും 2018 ലാണ്.! ഇന്ത്യയ്ക്ക് ഒപ്പം അഴിമതിയില്‍ സ്ഥാനം പങ്കിട്ടുന്നത് ഘാനയും, തുര്‍ക്കിയും,മൊറൊക്കയുമെല്ലാമാണ്.
‘Corruption Perception Index ‘ലിങ്ക് ചുവടെ!

1) https://bit.ly/2BJaDBF

2) https://bit.ly/2tRWKfh( Forbes magazine Report )

3) 2017 മെയില്‍ 195 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പുറത്ത് വന്ന Global Burden of Disease Study (GBD) റിപ്പോര്‍ട്ട് പ്രകാരം ലോകാരോഗ്യ ഇന്‍ഡക്‌സില്‍ ഇന്ത്യ 154 സ്ഥാനത്താണ്.. ചൈനയും, ഭൂട്ടാനും, ശ്രീലങ്ക ഒക്കെ ഏറെ മൂന്നിലാണ് ഇന്ത്യയെക്കാള്‍ Healthcare index ല്‍
വാര്‍ത്ത ലിങ്ക് ചുവടെ..!
1 ) https://bit.ly/2r3WbNE

4) ലോകാരോഗ്യ സംഘടന 2018 മെയ് മാസം പുറത്ത് വിട്ടൊരു റിപ്പോര്‍ട്ടുണ്ട്, Air pollution നുമായി ബന്ധപ്പെട്ട ഒരു ഡാറ്റബേസ് ! അതില്‍ ഇന്ത്യയില്‍ നിന്ന് 14 സിറ്റികളാണ് ഇടം പിടിച്ചിരിക്കുന്നത് സംഘപരിവാറിന് അഭിമാനിക്കാം ,കാരണം സ്വച്ഛ ഭാരത് എന്ന പദ്ധതി വലിയ വായില്‍ അവതരിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസി 14 ല്‍ ഇടം പിടിച്ചിട്ടുണ്ട് സ്വന്തം മണ്ഡലം വൃത്തിയാക്കാന്‍ ശേഷി ഇല്ലാത്തവര്‍ ഇന്ത്യ വ്യത്തിയാക്കാനിറങ്ങിയത്തിന്റെ കാഴ്ചകളാണ് മുകളില്‍ ലിങ്ക് താഴെ..
https://bit.ly/2KyrufG

5) ജനാധിപത്യത്തിന്റെ നാലാം തൂണുകളാണ് മാധ്യമ പ്രവര്‍ത്തകര്‍ , പക്ഷേ ഇന്ത്യയില്‍ ഏറ്റവും അരക്ഷിതരായ തൊഴില്‍ മേഖല മോദി ഭരണക്കാലത്ത് അവരുടേതാണ്..
Reporters Without Borders (RSF) ന്റെ 2018 ലെ വേള്‍ഡ് പ്രസ് ഫ്രിഡ് ഇന്‍ഡക്‌സ് പുറത്ത് വന്നിരുന്ന ഈ എപ്രിലില്‍ ! 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 138 മതാണ് 136 സ്ഥാനത്ത് നിന്നും 138 ലേക്ക് താഴെക്കിറങ്ങിയത്തില്‍ മോദിക്ക് അഭിമാനിക്കാം..! ഗൗരി ലങ്കേഷ് ഒക്കെ സംഘ പരിവാറിനാല്‍ ഒരു ഓര്‍മയായ കാലഘട്ടത്തിന്റെ പ്രധാനമന്ത്രിയെന്ന് തന്റെ ട്രോള്‍ ആര്‍മി അനുയായികളാല്‍ വാഴ്ത്തപ്പെട്ടും മോദി.!
2018 World Press Freedom Index റിപ്പോര്‍ട്ട് ചുവടെ..!
https://bit.ly/2qUUiDN

അവസാനമായി പറയാന്‍ പോകുന്നതൊരു അതിശയോക്തി പരമായ ഒന്നാണെന്ന് കരുതരുത് ! നരേന്ദ്ര മോഡി ഭരണ കാലത്ത് സ്ത്രികള്‍ സുരക്ഷിതരല്ലാ എന്ന് പറഞ്ഞാല്‍ പുര്‍ത്തിയാക്കില്ലാ…, ഈ രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കുന്നവരില്‍ പ്രധാനിയായ ശ്രീമതി. സുഷമ സ്വരാജ് പോലും സുരക്ഷിതയല്ലായെന്ന് പറയും ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ട്വിറ്ററില്‍ ഫോള്ളോ ചെയ്യുന്നവരില്‍ നിന്ന് സുഷമ സ്വരാജ് നേരിട്ടേണ്ട വന്ന സൈബര്‍ ക്രിമിനലുകളുടെ ആക്രമം ഈ ലോകം കണ്ടതാണ്! അതിന് പുറകേയാണ് ലോകത്തില്‍ സ്ത്രികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടമേറിയ രാജ്യമായി ഇന്ത്യ മാറിയെന്ന് Thomson Reuters Foundation survey കണ്ടെത്തുന്നത് !( https://tmnsrt.rs/2tLrPBh)

2011 ലെ സര്‍വ്വയില്‍ അഫ്ഘാനിസ്ഥാനും, കോംഗോക്കും, പാകിസ്ഥാനും പിന്നിലായി നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയെ നരേന്ദ്ര മോഡി ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു..സ്ത്രി സുരക്ഷ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പത്രിക അവതരിപ്പിച്ച് അധികാരത്തിലേറിയവര്‍ ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെയും, അവിടുത്തെ ജനത്തെയും ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തുകയാണ് 2007 ല്‍ നിന്നും 2017 ല്‍ എത്തുമ്പോള്‍ 83% ത്തിന്റെ വര്‍ധനവാണ് റേപ്പ് കേസ്‌കളില്‍ വന്നിരിക്കുന്ന വര്‍ധനവ്
https://bit.ly/2Kqtovk

ഇന്ത്യയില്‍ വേണ്ടത് സംഘപരിവാറിന്റെ രാമക്ഷേത്രമല്ലാ, നിര്‍ഭയമായി സ്ത്രികള്‍ക്കും ,കുഞ്ഞുങ്ങള്‍ക്കും ജിവിക്കാന്‍ കഴിയുന്ന ഒരു ഇന്ത്യയാണ്.. |
പത്രപ്രവര്‍ത്തനം ഭയാശങ്കകള്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന ഇന്ത്യയാണ്..!
മലിനമാക്കാത്ത വായു ശ്വസിക്കാന്‍ കഴിയുന്ന ഒരിന്ത്യയാണ് ഞാന്‍ ആഗ്രഹിക്കുന്നത്..!
പട്ടിണിയും, ഭാരിദ്രവും ഇല്ലാത്ത ,അടിസ്ഥാന സൗകര്യ വികസനം പ്രാപിച്ചൊരു ഇന്ത്യയാണെന്റെ സ്വപ്നം !
അഴിമതി വിമുക്തമായ ഇന്ത്യ…!

എനിക്കറിയാം, എന്റെയി സ്വപ്നങ്ങള്‍ മരിച്ചു പോയൊരു ഇന്ത്യയിലാണ് ഞാന്‍ ഇന്ന് ജിവിക്കുന്നതെന്ന് !
സംഘപരിവാറിനാല്‍ ഇഞ്ചിഞ്ചായി മരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍