കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയില്‍ ബിജെപി എംപി

സംസ്ഥാന സര്ക്കാരിനെ പിരിച്ചു വിടണമെന്ന് ലോക്സഭയില് ബിജെപി എംപി. ഝാര്ഖണ്ഡില് നിന്നുള്ള ബിജെപി എംപിയായ നിഷികാന്ത് ദുബെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും സിപിഎം ആക്രമണങ്ങളെക്കുറിച്ച് ജുഡീഷ്യല് അന്വേഷണം നടത്തണമെന്നും ദുബെ ആവശ്യപ്പെട്ടു.
 | 
കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയില്‍ ബിജെപി എംപി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ലോക്‌സഭയില്‍ ബിജെപി എംപി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപിയായ നിഷികാന്ത് ദുബെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും സിപിഎം ആക്രമണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ദുബെ ആവശ്യപ്പെട്ടു.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നാരോപിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്‍്‌റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെയുണ്ടായ ബോംബേറ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കേരള സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം ബിജെപി രാജ്യസഭാ എംപി രാകേഷ് സിന്‍ഹയും ഉന്നയിച്ചിരുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു ശേഷം ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അതിക്രമങ്ങളാണ് നടന്നത്. മാധ്യമ പ്രവര്‍ത്തകരെയും പോലീസുകാരെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. ഹര്‍ത്താലിന് പിന്തുണ നല്‍കിയ ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് മിക്ക കേസുകളിലും പ്രതികളായിട്ടുള്ളതും. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണമാണ് ഉത്തരേന്ത്യയില്‍ നട