ദിവ്യസ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണാനില്ല; ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

കോണ്ഗ്രസ് നേതാവും ബിജെപിയുടെ കടുത്ത വിമര്ശകയുമായ ദിവ്യസ്പന്ദന ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്.
 | 
ദിവ്യസ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണാനില്ല; ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ബിജെപിയുടെ കടുത്ത വിമര്‍ശകയുമായ ദിവ്യസ്പന്ദന ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. ദിവ്യസ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിനു പിന്നാലെയാണ് അക്കൗണ്ട് തന്നെ അപ്രത്യക്ഷമായത്.

നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായി ചുമതലയേറ്റപ്പോളാണ് ദിവ്യസ്പന്ദന അഭിനന്ദന ട്വീറ്റ് ഇട്ടത്. 1970ല്‍ ധനമന്ത്രിയായ ഇന്ദിരാഗാന്ധിയ്ക്കുശേഷം ആ ചുമതല വഹിക്കുന്ന ആദ്യ സ്ത്രീയാണ് നിര്‍മ്മലാ സീതാരാമനെന്ന് ട്വീറ്റില്‍ ദിവ്യസ്പന്ദന പറഞ്ഞു. അതേസമയം ട്വിറ്റര്‍ അക്കൗണ്ട് കാണാതായതിനെക്കുറിച്ച് കോണ്‍ഗ്രസ് മാധ്യമ വിഭാഗം പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ വക്താക്കള്‍ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന്ന് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതിനു പിന്നില്‍ ഈ വിലക്കാണോ എന്ന കാര്യവും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.