വി.ജി സിദ്ധാര്‍ത്ഥിന്റെ കത്തില്‍ ദുരൂഹതയെന്ന് ഡി.കെ.ശിവകുമാര്‍; അന്വേഷണം വേണമെന്ന് ആവശ്യം

കാണാതായ കഫേ കോഫി ഡേ സ്ഥാപകന് വി.ജി.സിദ്ധാര്ത്ഥിന്റെ പേരില് പുറത്തു വന്ന കത്ത് ദുരൂഹമെന്ന് കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്
 | 
വി.ജി സിദ്ധാര്‍ത്ഥിന്റെ കത്തില്‍ ദുരൂഹതയെന്ന് ഡി.കെ.ശിവകുമാര്‍; അന്വേഷണം വേണമെന്ന് ആവശ്യം

ബംഗളൂരു: കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥിന്റെ പേരില്‍ പുറത്തു വന്ന കത്ത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ജൂലൈ 27 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതി. ജൂലൈ 28ന് സിദ്ധാര്‍ത്ഥ് തന്നെ വിളിച്ച് നേരിട്ട് കാണാന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലൊരു വ്യക്തി ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടുവെന്നും ഇതേ രീതിയില്‍ തുടരാനാകില്ലെന്നും കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു. ആത്മഹത്യ ചെയ്യാനായി തയ്യാറെടുക്കുകയാണെന്ന് കത്തില്‍ സൂചനകളുണ്ട്. കമ്പനി സമീപകാലത്ത് വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. താന്‍ ആരെയും ചതിക്കാനോ പറ്റിക്കാനോ ശ്രമം നടത്തിയിട്ടില്ല. ഒരിക്കല്‍ നിങ്ങള്‍ക്കും അത് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ഇക്വിറ്റികളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. വലിയൊരു തുക സുഹൃത്തില്‍ നിന്നും കടം വാങ്ങിയാണ് അത് പരിഹരിച്ചത്.

ഇപ്പോള്‍ ഓഹരികളും മറ്റു ഉടമകള്‍ തിരിച്ചു ചോദിക്കുന്നു. ഈ സമ്മര്‍ദ്ദത്തെ അതീജീവിക്കാനാവുന്നില്ല. ആദായ നികുതി വകുപ്പില്‍ നിന്നും നീതിലഭിച്ചില്ല. കമ്പനി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ഇടപാടുകളെക്കുറിച്ചോ മറ്റാര്‍ക്കും അറിവില്ല, എല്ലാം എന്റെ തെറ്റാണ്. സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഞാന്‍ വിജയിക്കാനായി ഒരുപാട് പോരാടി. ഇന്ന് ആ പോരാട്ടം അവസാനിപ്പിക്കുകയാണ്. എല്ലാവരും എനിക്ക് മാപ്പ് തരണം. കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു.